തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ വൈദ്യുതി നിരക്ക് നിരക്ക് യൂണിറ്റിന് 19 പൈസ കൂടും. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവിറങ്ങി.
ജൂണിൽ സർചാർജ് 10 പൈസ കൂടും. നിലവിൽ 9 പൈസയാണ് സർചാർജായി ഈടാക്കുന്നത്. ഇതുൾപ്പെടെ ജൂണിൽ 19 പൈസയാണ് സർചാർജായി ഈടാക്കുക. ഇതിന് റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി.
Read more : പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് ; 482 ബാലറ്റുകൾ കാണാനില്ല; കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ
നേരത്തെ വൈദ്യുതി സർചാർജ് ഇപ്പോൾ ഈടാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നാളെ മുതൽ ഇന്ധന സർചാർജ് ഇനത്തിൽ യൂണിറ്റിന് 10 പൈസ ഈടാക്കാനുള്ള തീരുമാനത്തിൽ നിന്നും താത്ക്കാലികമായി സർക്കാർ പിന്മാറുമെന്നായിരുന്നു റിപ്പോർട്ട്. രാത്രിയാണ് സർച്ചാർജ് ഈടാക്കാനുള്ള തീരുമാനം ഇറങ്ങിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam