കൊച്ചി: കൊടകര കള്ളപ്പണവുമായി ബന്ധപ്പെട്ട കേസ് ഏറ്റെടുത്ത എൻഫോഴ്സ്മെന്റ് ഡയറക്റ്റ്റേറ്റ്. സംഭവത്തിൽ ഇഡി കേസ് എടുത്തു. അന്വേഷണത്തിന്റെ ഭാഗമായുള്ള ഇസിഐആർ ആണ് രജിസ്റ്റർ ചെയ്തത്. കണക്കിൽപെടാത്ത പണം കണ്ടെത്തിയ സാഹചര്യത്തിലാണ് ഇഡി അന്വേഷണം.
കേസിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇത് സംബന്ധിച്ച് റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. അതേ സമയം കൊടകര കള്ളപ്പണ കവർച്ച കേസിൽ ബിജെപി ജില്ലാ സെക്രട്ടറി ഉല്ലാസ് ബാബുവിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. വടക്കാഞ്ചേരി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്നു ഉല്ലാസ് ബാബു.
Comments