വോട്ടുപെട്ടി കാണാതായ സംഭവം: ഉദ്യാഗസ്ഥര്‍ക്കുണ്ടായത് ഗുരുതര വീഴ്ച; അന്വേഷണ റിപ്പോര്‍ട്ട്

വോട്ടുപെട്ടി കാണാതായ സംഭവം: ഉദ്യാഗസ്ഥര്‍ക്കുണ്ടായത് ഗുരുതര വീഴ്ച; അന്വേഷണ റിപ്പോര്‍ട്ട്
 

മ​ല​പ്പു​റം: പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ വോ​ട്ടു​പെ​ട്ടി കാ​ണാ​താ​യ സം​ഭ​വത്തില്‍ ഉദ്യാഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച വന്നെന്ന് അന്വേഷണ റിപ്പോര്‍ട്ട്. നാല് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ജില്ലാ കളക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. നിര്‍ണായക സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ നശിപ്പിക്കപ്പെട്ടു പോകാന്‍ പോലും സാധ്യയുണ്ടായിരുന്നെന്നാണ് വിലയിരുത്തൽ. 

തര്‍ക്ക വിഷയമായ 348 സ്പെഷ്യല്‍ തപാല്‍ വോട്ടുകളടങ്ങിയ പെട്ടികള്‍ സൂക്ഷിക്കുന്നതില്‍ പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ക്കും ഇത് മലപ്പുറത്തേക്ക് കൊണ്ടു വന്നതില്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്കും ഗുരുതര വീഴ്ചയുണ്ടായെന്നാണ് റിട്ടേണിങ് ഓഫീസര്‍ കൂടിയായ പെരിന്തല്‍മണ്ണ സബ് കലക്ടറുടെ അന്വേഷണറിപ്പോര്‍ട്ട്. ഇവരുള്‍പ്പെടെ നാല് ഉദ്യോഗസ്ഥരോടാണ് ജില്ലാ കലക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് ആവശ്യപ്പെട്ടത്. ഉദ്യോഗസ്ഥരുടെ പിഴവുകള്‍ ഉള്‍പ്പെടെ വിശദീകരിച്ച് കലക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

വോ​ട്ടു​പെ​ട്ടി കാ​ണാ​താ​യ സം​ഭ​വം അ​തീ​വ​ഗു​രു​ത​ര​മെ​ന്ന് ഹൈ​ക്കോ​ട​തി പറഞ്ഞു. ബാ​ല​റ്റു​ക​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് തി​രി​കെ ന​ല്‍​കാ​നാ​വി​ല്ലെ​ന്നും കോ​ട​തി​യു​ടെ ക​സ്റ്റ​ഡി​യി​ല്‍ സൂ​ക്ഷി​ക്കു​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.


യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ന​ജീ​ബ് കാ​ന്ത​പു​ര​ത്തി​ന്‍റെ വി​ജ​യ​ത്തി​നെ​തി​രാ​യി ഇ​ട​തു സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ത്ഥി കെ.​പി.​എം.​മു​സ്ത​ഫ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ വാ​ദം കേ​ള്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോ​ട​തി നി​രീ​ക്ഷ​ണം. കേ​സി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ കോ​ട​തി ക​ക്ഷി ചേ​ര്‍​ത്തു. ഈ ​മാ​സം 30ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ പെ​രി​ന്ത​ല്‍​മ​ണ്ണ മ​ണ്ഡ​ല​ത്തി​ലെ ഫ​ലം സം​ബ​ന്ധി​ച്ച കേ​സി​ല്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​നാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്‌​പെ​ഷ​ല്‍ ത​പാ​ല്‍​വോ​ട്ട​ട​ങ്ങി​യ ര​ണ്ട് ഇ​രു​മ്പു​പെ​ട്ടി​ക​ളി​ല്‍ ഒ​രെ​ണ്ണം കാ​ണാ​താ​യെ​ന്നു ബോ​ധ്യ​മാ​യ​ത്. പി​ന്നീ​ട് മ​ല​പ്പു​റം സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ല്‍​നി​ന്നാ​ണ് പെ​ട്ടി ക​ണ്ടെ​ത്തി​യ​ത്.

2021 ഏ​പ്രി​ല്‍ ആ​റി​ന് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​ജീ​ബ് കാ​ന്ത​പു​രം 38 വോ​ട്ടി​നാ​ണ് വി​ജ​യി​ച്ച​ത്. അ​പാ​ക​ത​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി 348 സ്‌​പെ​ഷ​ല്‍ വോ​ട്ടു​ക​ള്‍ എ​ണ്ണി​യി​രു​ന്നി​ല്ല. ഇ​ത് ചോ​ദ്യം ചെ​യ്താ​ണ് എ​തി​ര്‍ സ്ഥാ​നാ​ര്‍​ത്ഥി കെ.​പി.​എം.​മു​സ്ത​ഫ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.