സിപിഐ ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവിൽ നിന്ന് ഇ എസ് ബിജിമോൾ പുറത്ത്

bijimol
 

തൊടുപുഴ: സി.പി.ഐ ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്ന് ഇ.എസ്. ബിജിമോളെ ഒഴിവാക്കി. മുന്‍ എക്‌സിക്യൂട്ടീവില്‍ ബിജിമോള്‍ അംഗമായിരുന്നു. ജയാ മധുവിനെയാണ് ബിജിമോള്‍ക്ക് പകരം എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 


ജില്ലാ നേതൃത്വത്തിനെതിരെ ഇ എസ് ബിജിമോൾ പരസ്യമായി നേരത്തെ രംഗത്തെത്തിയിരുന്നു. അതേസമയം സിപിഐ ജില്ലാ കമ്മിറ്റി അംഗമായി ബിജിമോൾ തുടരും. ശാന്തൻപാറയിൽ നിന്നുള്ള പ്രിൻസ് മാത്യു, പി പളനിവേലുമാണ് പുതിയ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാർ.


സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെയാണ് നേതൃത്വത്തിനെതിരെ നേരത്തെ വിമർശനവുമായി ഇ എസ് ബിജിമോൾ രംഗത്തെത്തിയത്. 


51 അംഗ ജില്ലാകമ്മിറ്റിയില്‍ ഏഴുപേരുടെ പിന്തുണ മാത്രമായിരുന്നു അവര്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് ജില്ലാ നേതൃത്വത്തിനെതിരേ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചില പരാമര്‍ശങ്ങള്‍ ബിജിമോള്‍ നടത്തുകയും ചെയ്തിരുന്നു. പാർട്ടിയിൽ പുരുഷാധിപത്യമാണ് ഇപ്പോഴുമുള്ളത്. ഒരു ജില്ലയിൽ വനിത സെക്രട്ടറി വേണമെന്ന തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചു എന്നായിരുന്നു വിമര്‍ശനം.
 
തുടര്‍ന്ന് വിഷയത്തില്‍ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചു. എന്നാല്‍ ഇതില്‍ നടപടി ഒന്നും കൈക്കൊണ്ടിരുന്നില്ല.