×

എത്തിഹാദ് എയർവേസ് വീണ്ടും പുനരാരംഭിച്ചു

google news
,

തിരുവനന്തപുരം: എത്തിഹാദ് എയർവേസ് പുനരാരംഭിക്കുന്നതിന്റെ ഉദ്ഘാടനം ടിസിസിഐ  പ്രസിഡന്റ് ശ്രീ എസ്ര.എൻ രഘുചന്ദ്രൻ നായർ, ഏരിയ മാനേജർ ശ്രീ ഗിരീഷ്, ഇത്തിഹാദ് കേരള ഹെഡ് ശ്രീമതി അഞ്ജു, അദാനി തിരുവനന്തപുരം എയർപോർട്ട് കമ്മ്യൂണിക്കേഷൻ ഹെഡ് ശ്രീ മഹേഷ് ഗുപ്തൻ എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.

,

അദാനി ടിവിഎം എയർപോർട്ട് എഒസിസി ഹെഡ് ശ്രീ പാഡി, അദാനി എയർപോർട്ട് ടെർമിനൽ എംജിആർ ശ്രീമതി പ്രിയ, എമിറേറ്റ്‌സ് എയർലൈൻസിന്റെ എഒസി ചെയർമാൻ ശ്രീ വിജയ് ഭൂഷൺ, എയർക്രാഫ്റ്റ് ഹാൻഡ്‌ലിംഗ് ഏജൻസി ബേർഡ് ഗ്രൂപ്പ് ഹെഡ് ശ്രീ ആനന്ദ് നാഗരാജ്, ലോക്കൽ ഹെഡ് ശ്രീമതി വൃന്ദ നായർ, എയർപോർട്ട് അതോറിറ്റി ടെർമിനൽ എംജിആർ ശ്രീമതി സുനിത തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. 

8 ബിസിനസ് ക്ലാസും 188 ഇക്കണോമി ക്ലാസും അടങ്ങുന്ന 196 സീറ്റുകളുള്ള വിമാനം മുഴുവൻ ബിസിനസ് ക്ലാസും 181 ഇക്കണോമി ക്ലാസുമായി പുറപ്പെട്ടു.

ഹയാത്തിൽ ക്രൂവിന് മികച്ച സ്വീകരണമാണ് ലഭിച്ചത്.