ഏറ്റുമാനൂര്‍ തിരുവാഭരണ മോഷണക്കേസ്: മുൻ മേല്‍ശാന്തിക്കെതിരെ ക്രിമിനല്‍ നടപടിക്കു ശുപാർശ

Ettumanoor Thiruvabharana theft case-  criminal action against former priest
 


കോട്ടയം∙ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ സ്വർണ രുദ്രാക്ഷമാല കാണാതായ സംഭവത്തിൽ മുൻ മേൽശാന്തിക്ക് എതിരെ ക്രിമിനൽ കേസ് എടുക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ ശുപാർശ. മുൻ മേൽശാന്തി കേശവൻ സത്യേശിനെതിരെ അന്വേഷണം നടത്താനാണു ശുപാർശ. 

കഴിഞ്ഞ തവണയാണ് കാസര്‍കോട് പത്തില്ലം കുടുംബാംഗമായ കേശവന്‍ സത്യേശ് മേല്‍ശാന്തിയായത്.

ക്ഷേത്രത്തിൽ ഇപ്പോഴുള്ള സ്വർണം കെട്ടിയ രുദ്രാക്ഷ മാല രേഖകളിൽ ഇല്ലാത്തതാണെന്നും പഴയ മാല മാറ്റി പുതിയതു വച്ചതാണന്നും കണ്ടെത്തി. ദേവസ്വം വിജിലൻസ് എസ്പി പി ബിജോയുടെ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. മാല മാറ്റിയത് ദേവസ്വം ബോർഡിന്റെ ഉന്നതാധികാരികളെ അറിയിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

ഇതിന്റെ അടിസ്ഥാനത്തിൽ മുൻ മേൽശാന്തി കേശവൻ സത്യേശിനെതിരെ ക്രിമിനൽ കേസെടുക്കാൻ ദേവസ്വം ബോർഡ് ശുപാർശ ചെയ്തി​രുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയ ശേഷമാകും നടപടി.