ബക്രീദിന് ശേഷം ഇളവുകള്‍: കോവിഡ് അവലോകന യോഗം ആരംഭിച്ചു

pinarayi.

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍  അവലോകന യോഗം ആരംഭിച്ചു. സമിതിയംഗങ്ങളും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന യോഗത്തില്‍ രോഗവ്യാപന സാഹചര്യം വിലയിരുത്തും. അതേസമയം, നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യവും യോഗം ചര്‍ച്ചചെയ്യും. കടകള്‍ എല്ലാ ദിവസവും തുറക്കണമെന്ന ആവശ്യവും, ടി പി ആര്‍ മാനദണ്ഡം അശാസ്ത്രീയമാണെന്ന വിമര്‍ശനവും യോഗം പരിശോധിക്കും. ഓണം കണക്കിലെടുത്ത് പെരുന്നാളിന് ശേഷം നല്‍കേണ്ട ഇളവുകളിലും ഇന്ന് തീരുമാനം ഉണ്ടായേക്കും. 

അതേസമയം, കേരളത്തില്‍ നാളെ മദ്യശാലകള്‍ തുറക്കാന്‍ തീരുമാനം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകളുള്ള സ്ഥലങ്ങളിലെ മദ്യശാലകളാണ് തുറക്കുകയെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു. ബക്രീദ് പ്രമാണിച്ചാണ് 3 ദിവസം ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു പ്രഖ്യാപിച്ചത്. ടിപിആര്‍ നിരക്ക് 15 ന് താഴെയുള്ള പ്രദേശങ്ങളില്‍ അവശ്യസാധന കടകള്‍ക്കു പുറമെ തുണിക്കട, ചെരിപ്പുകട, ഇലക്ട്രോണിക് കട, ഫാന്‍സി കട, സ്വര്‍ണക്കട എന്നിവയും രാത്രി എട്ട് വരെ തുറക്കാം. പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ക്കും ബേക്കറികള്‍ക്കും നേരത്തേതന്നെ ഇളവുണ്ട്.