കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും

pinarayi.

തിരുവനന്തപുരം:ലോക്ക്ഡൗൺ ഇളവുകളെ കുറിച്ച് തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയിലേക്ക് പോയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് യോഗത്തില്‍ പങ്കെടുക്കുക.ഒന്നിടവിട്ട ദിവസങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നത് തിരക്കിനിടയാക്കുന്നു എന്ന പരാതി ഉയർന്നിട്ടുണ്ട്. എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കുക എന്നത് സർക്കാർ പരി​ഗണിക്കുന്നു.

ശനിയും ഞായറുമുള്ള ലോക്ക്ഡൗൺ തുടരുന്നതില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും തല്‍ക്കാലം തല്‍സ്ഥിതി തുടരാനാണ് 
സാധ്യത. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി ഉടന്‍ ഉണ്ടാവില്ല. അതേസമയം, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെ സമയം രാത്രി ഒന്‍പതു വരെ നീട്ടുന്നത് പരിഗണനയിലുണ്ട്.