പ്രവാസികൾക്ക് വീണ്ടും തിരിച്ചടി; കുവൈത്തിലേക്കുള്ള വിമാനനിരക്കുകളില്‍ വന്‍ വര്‍ധനവ്

d

തി​രു​വ​ന​ന്ത​പു​രം: കുവൈത്തിലേക്കുള്ള വിമാനനിരക്കുകളില്‍ വന്‍ വര്‍ധനവ് .ഇതോടെ കുവൈത്തിലെത്താന്‍ കഴിയാതെ അന്‍പതിനായിരത്തിലധികം മലയാളികളാണ് നാട്ടില്‍ കുടുങ്ങിക്കിടക്കുന്നത്. ഒന്നരലക്ഷം വരെയുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് 70,000വരെ എത്തിയെങ്കിലും ഇത്ര വലിയ തുക ഈ സാഹചര്യത്തില്‍ താങ്ങാനാകുന്നില്ലെന്നാണ് തിരികെ പോകാനുള്ളവര്‍ പറയുന്നത്.

നിലവില്‍ ഇന്ത്യയില്‍ നിന്ന് 7,500 പേര്‍ക്ക് മാത്രമാണ് പ്രതിദിനം കുവൈത്തില്‍ എത്താന്‍ അനുമതിയുള്ളൂ.അതേസമയം വിമാന യാത്രാ നിരക്ക് കുറയുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചിട്ടുണ്ട്. കേന്ദ്ര വിമാനക്കമ്പനികളുടെ സര്‍വീസ് തുടങ്ങുന്നതോടെ ടിക്കറ്റ് നിരക്ക് കുറയുമെന്നും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.