ഡി.സി.സി പു​നഃ​സം​ഘ​ട​ന​ക്ക് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി; വിവിധ നേതാക്കളുടെ പ്രതികരണം ഇങ്ങനെ

d

കോഴിക്കോട്:ഡി.സി.സി പു​നഃ​സം​ഘ​ട​ന​ക്ക് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി.പട്ടികയില്‍ ചർച്ച നടന്നില്ലെന്ന ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും വാദങ്ങളെ പരസ്യമായി തള്ളിയാണ് വിവിധ നേതാക്കൾ രംഗത്തെത്തിയത്.അതേസമയം, പട്ടികയെ അനുകൂലിക്കുന്ന നിലപാടാണ് കെ. മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ കൈക്കൊണ്ടത്.

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യമായി ഇങ്ങനെയൊരു പ്രതികരണം നടത്താന്‍ പറയാൻ പാടില്ലായിരുന്നു. അവർ മുമ്പെടുത്ത തീരുമാനങ്ങളിൽ ഒരുപാട് പേർക്ക് അതൃപ്തിയുണ്ടായിരുന്നു. അന്നെല്ലാം അതംഗീകരിച്ചാണ് മറ്റുള്ളവർ മുന്നോട്ട് പോയത്. അതെങ്കിലും അവര്‍ മനസിലാക്കണമായിരുന്നു. നേതൃത്വം മാറിയത് ഇനിയെങ്കിലും അംഗീകരിക്കണം. പതിനെട്ട് വര്‍ഷം അവര്‍ രണ്ട് പേരും മാത്രമായി തീരുമാനിച്ചതല്ലേ. ഇനി പുതിയ നേതത്വത്തെ അംഗീകരിക്കാന്‍ അവര്‍ തയ്യാറാവണം. ഇനിയും പഴയതുപോലെ എല്ലാം വീതംവെച്ച് കൊടുക്കാന്‍ കഴിയില്ലല്ലോ എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചത്.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്‍റെ പേ​ര് അ​നാ​വ​ശ്യ​മാ​യി വ​ലി​ച്ചി​ഴ​ച്ചു​വെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി പറഞ്ഞു.. കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ത​ന്‍റെ പേ​ര് വ​ലി​ച്ചി​ഴ​ച്ച​ത്. ഡി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​യ്ക്ക് ചോ​ദി​ച്ച​ത് പാ​ന​ലാ​ണ്. അ​തി​നാ​ലാ​ണ് മൂ​ന്ന് പേ​ര് കൊ​ടു​ത്ത​ത്. നാ​ട്ട​കം സു​രേ​ഷ്, ഫി​ൽ​സ​ണ്‍ മാ​ത്യൂ, ജോ​മോ​ൻ ഐ​ക്ക​ര എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് നി​ർ​ദേ​ശി​ച്ച​ത്. പാ​ന​ൽ ചോ​ദി​ച്ച​തു​കൊ​ണ്ടാ​ണ് മൂ​ന്നു പേ​രു​ടെ പേ​ര് കൊ​ടു​ത്തു. അ​ല്ലെ​ങ്കി​ൽ ച​ർ​ച്ച ചെ​യ്തു ഒ​രു പേ​ര് കൊ​ടു​ത്തേ​നെ.ഇ​ടു​ക്കി​യി​ലെ പ്ര​സി​ഡ​ന്‍റി​നെ താ​ൻ നി​ർ​ബ​ന്ധി​ച്ചു വ​ച്ച​താ​ണെ​ന്ന് വാ​ർ​ത്ത​ക​ൾ വ​ന്നു. അ​ദ്ദേ​ഹ​ത്തെ ത​നി​ക്ക​റി​യാം. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് താ​ൻ പ​റ​യു​മെ​ന്ന് അ​ദ്ദേ​ഹം പോ​ലും വി​ചാ​രി​ക്കു​ന്നി​ല്ല.കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ​മാ​ർ​ക്കാ​യി ച​ർ​ച്ച ന​ട​ത്തി​യി​ല്ല. അ​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യ​ത്. കോ​ണ്‍​ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് എ​ല്ലാ​വ​രു​ടെ​യും ല​ക്ഷ്യം. ആ ​ല​ക്ഷ്യം അ​നു​സ​രി​ച്ച് മു​ന്നോ​ട്ട് പ്ര​വ​ർ​ത്തി​ക്കും. ഇ​തി​നു​മു​ൻ​പും പു​നഃ​സം​ഘ​ട​ന ന​ട​ന്നി​ട്ടു​ണ്ട്. അ​ന്നൊ​ക്കെ സം​സ്ഥാ​ന​ത്ത് ഫ​ല​പ്ര​ദ​മാ​യ ച​ർ​ച്ച ന​ട​ക്കു​ന്ന​തു​കൊ​ണ്ട് ഇ​തു​പോ​ലെ ഒ​രു പ്ര​ശ്നം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഉമ്മൻചാണ്ടിയെയോ രമേശ് ചെന്നിത്തലയെയോ മാറ്റിനിർത്തി കേരളത്തിലെ ഒരു ജില്ല കമ്മിറ്റിയുടെയോ കെ.പി.സി.സിയുടെയോ പുന:സംഘടന നടക്കും എന്ന് വിശ്വസിക്കുന്ന ഒരാളല്ല ഞാൻ. അവരോടൊക്കെ ചർച്ച നടത്തിയിട്ടുമുണ്ട് അവരെല്ലാം നിലപാട് വ്യക്തമാക്കിയിട്ടുമുണ്ട്. ഇരുവർക്കും അഭിപ്രായ വ്യത്യാസം ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. സസ്പെൻഡ് ചെയ്തവരെ എല്ലാക്കാലത്തേക്കും തള്ളിക്കളഞ്ഞതല്ല. പോരായ്മയുണ്ടെങ്കിൽ പരിഹരിക്കുമെന്നും പി.ടി. തോമസ് വ്യക്തമാക്കി.

അംഗത്വം റദ്ദാക്കാൻ സാധിച്ചേക്കും, കോൺഗ്രസിൽ നിന്ന് തന്നെ പുറത്താക്കാൻ സാധിക്കില്ല. തന്‍റെ കൂടി രക്തം കൊടുത്ത് വളർത്തിയ പാർട്ടിയാണിത്. എന്നും കോൺഗ്രസുകാരനായിരിക്കും. അച്ചടക്കം ലംഘിച്ചെന്ന് ബോധ്യപ്പെടുത്തിയാൽ മാത്രം പരസ്യപ്രതികരണം തിരുത്താം. സദുദ്ദേശപരമായ വിമർശനം പാടില്ലെങ്കിൽ കോൺഗ്രസ് പാർട്ടിയല്ലാതാകും. ഇപ്പോൾ പ്രതികരിച്ചത് ഭാവിയിൽ കുറ്റബോധം തോന്നാതിരിക്കാനാണ്. കെ. സുധാകരനോട് വിയോജിപ്പില്ല. വിമർശനമുയർന്നവർ അത് ഉൾക്കൊള്ളാൻ തയാറാകണമെന്നും കെ. ശിവദാസൻ നായർ അഭിപ്രായപ്പെട്ടു.

ഹൈകമാൻഡ് തീരുമാനത്തെ കുറിച്ച് പ്രാഥമിക വിവരമല്ലാതെ മറ്റ് വിശദാംശങ്ങൾ അറിയില്ല. കേരളത്തിലെ നേതാക്കളുമായി ചർച്ച നടത്തിയോ ഇല്ലയോ എന്ന കാര്യങ്ങൾ അറിയില്ല. നിലവിലെ കാര്യങ്ങൾ വളരെ ദൗർഭാഗ്യകരമാണ്. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ മനസിനെ വിഷമിപ്പിക്കുന്ന കാര്യങ്ങളുമായി മുന്നോട്ടുപോകരുതെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചത്.

ഡി സി സി പുനഃസംഘടന പട്ടിക നിലവിലെ സാഹചര്യത്തിൽ മെച്ചപ്പെട്ട പട്ടികയാണെന്ന് കെ മുരളീധരൻ. എല്ലാ കാലത്തേക്കാളും കൂടുതൽ വിശാലമായ ചർച്ചകളാണ് ഇത്തവണ നടന്നത്. എം പി, എംഎൽഎമാർ, മുൻ പ്രസിഡൻ്റുമാർ എന്നിങ്ങനെ എല്ലാവരുമായി ഇത്തവണ ചർച്ച നടന്നു, മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി മാറ്റം വരുത്തിയെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.