ചി​ന്ത ജെ​റോ​മി​നെ​തി​രെ ഫേ​സ്ബു​ക്കി​ല്‍ അ​ശ്ലീ​ല പ്ര​ചാ​ര​ണം; ആ​ലു​വ സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

chinda

 കൊ​ച്ചി: യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ ഫേസ്ബുക്കിലൂടെയാണ് അശ്ലീല പ്രചാരണം നടത്തിയ സംഭവത്തിൽ ആലുവ സ്വദേശി അസ്ലം വെട്ടുവേലിനെ അറസ്റ്റ് ചെയ്തു. അഭിഭാഷകനായ സാലി മുഹമ്മദ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന് താ​ഴെ ന​ല്‍​കി​യ ക​മ​ന്‍റി​ലാ​ണ് അ​സ്ലം മോ​ശം പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. ചി​ന്ത​യു​ടെ ചി​ത്ര​വും പ​ങ്കു​വ​ച്ചി​രു​ന്നു. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ അ​ഭി​ഭാ​ഷ​ക​നാ​യ സാ​ലി മു​ഹ​മ്മ​ദ് പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.