ഒ​റ്റ​പ്പാ​ല​ത്ത് ബം​ഗാ​ള്‍ സ്വ​ദേ​ശിയായ വ്യാ​ജ ഡോ​ക്ട​ര്‍ അ​റ​സ്റ്റി​ൽ

bomb arrest
 


പാലക്കാട്: ഒറ്റപ്പാലത്ത് വ്യാജ ഡോക്ടര്‍ പിടിയില്‍. ബംഗാള്‍ സ്വദേശിയായ വിശ്വനാഥ് മിസ്ത്രി(36)യെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുവര്‍ഷത്തിലേറെയായി ഇയാള്‍ കണ്ണിയംപുറത്തെ ക്ലിനിക്കില്‍ ആയുര്‍വേദ, അലോപ്പതി ചികിത്സ നടത്തിവരികയായിരുന്നു. 

ഇ​യാ​ള്‍​ക്കെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ള്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ചി​രു​ന്നു. പ​രാ​തി​ക​ള്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്ക് കൈ​മാ​റി. 

തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗം ഒ​റ്റ​പ്പാ​ല​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ വ്യാ​ജ ഡോ​ക്ട​റാ​ണ് എ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.