വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ

google news
youth congress
 chungath new advt

പത്തനംതിട്ട: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയില്‍. അടൂര്‍ സ്വദേശികളായ അഭി വിക്രം, ബിനില്‍, ഫെനി എന്നിവരാണ് പിടിയിലായത്. വ്യാജമായി നിര്‍മിച്ച തിരിച്ചറിയല്‍ കാര്‍ഡുകളും ഇവരില്‍നിന്ന് കണ്ടെടുത്തു. ഇതോടെ വ്യാജരേഖാ നിര്‍മാണം സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു.  

 
പത്തനംതിട്ട ജില്ലയിലെ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയാണ് അഭി വിക്രം. കേസിൽ അടൂരിൽ അഭി വിക്രം അടക്കമുള്ള നേതാക്കളുടെ വീടുകളിൽ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. അഭി വിക്രമിന്റെ ലാപ്ടോപ്പും മൊബൈൽ ഫോണുമടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഉപയോഗിച്ച് വ്യാജ തിരിച്ചറിയൽ രേഖ ഉണ്ടാക്കിയെന്നാണ് സംശയം. നിലവിൽ പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരനാണ് അഭി വിക്രം. 

ഡിവൈഎഫ്ഐ നേതാക്കൾ നേരിട്ടു നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പിന്നാലെ  തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ അതൃപ്തരായ യൂത്ത് കോൺഗ്രസുകാര്‍ അന്വേഷണത്തെ സഹായിക്കാൻ ഉതകുന്ന വിവരങ്ങളുമായി എത്തി. ഇതോടെ പൊലീസിന് പണി എളുപ്പമായി. നിലവിൽ പത്ത് പരാതികൾ പൊലീസിന് ലഭിച്ചു. നേരത്തെ പുറത്ത് വന്നതിന് പുറമെ കൂടുതൽ  ആപ്പുകള്‍ ഉപയോഗിച്ച് വ്യാജ രേഖയുണ്ടാക്കിയെന്ന കാര്യം എട്ടംഗ പ്രത്യേക അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags