കോടതിയിൽ കീഴടങ്ങാനെത്തിയ വ്യാജ അഭിഭാഷക വീണ്ടും മുങ്ങി

lawyer

ആ​ല​പ്പു​ഴ: കോടതിയിൽ കീഴടങ്ങാനെത്തിയ ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യർ വീണ്ടും മുങ്ങി. ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് റിപ്പോർട്ട് നൽകിയതറിഞ്ഞാണ് യുവതി കോടതിയിൽ നിന്ന് മുങ്ങിയത്.  

രാവിലെ 11 മണിയോടെയാണ് വ്യാജ അഭിഭാഷക സെസി സേവ്യർ ആലപ്പുഴ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാൻ എത്തിയത്. ജാമ്യം ലഭിക്കാവുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 417, 419 വകുപ്പ് പ്രകാരമുളള കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നതെന്ന് അറിഞ്ഞാണ് കീഴടങ്ങാനെത്തിയത്. 

എന്നാൽ ഐപിസി 420 വകുപ്പും കൂടി ചുമത്തിയിട്ടുണ്ടെന്ന് അറിഞ്ഞതോടെ കീഴടങ്ങൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ജാമ്യം ലഭിക്കില്ലെന്ന് അറിഞ്ഞതോടെ സെസി സേവ്യർ കോടതിയിൽ നിന്ന് മുങ്ങി. പിന്നാലെ ജാമ്യ ഹരജിയിൽ നിന്നും പിന്മാറി.

അ​ഭി​ഭാ​ഷ​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സെ​സി മു​ങ്ങി​യ​ത്. കോ​ട​തി​യു​ടെ പു​റ​കു​വ​ശ​ത്തെ വാ​തി​ല്‍ വ​ഴി കാ​റി​ല്‍ ക​യ​റി​പ്പോ​കു​ക​യാ​യി​രു​ന്നെ​ന്ന് അ​ഭി​ഭാ​ഷ​ക​ര്‍ പ​റ​യു​ന്നു.

രാവിലെ മുതൽ കോടതിയിൽ ഉണ്ടെന്ന് അറിഞ്ഞിട്ടും കേസ് അന്വേഷിക്കുന്ന ആലപ്പുഴ നോർത്ത് പൊലീസ് സെസിയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചില്ലെന്ന് ആക്ഷേപമുണ്ട്. 

പ​രീ​ക്ഷ ജ​യി​ക്കാ​തെ അ​ഭി​ഭാ​ഷ​ക​യാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് ആ​ല​പ്പു​ഴ ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ നേ​ര​ത്തെ ഇ​വ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. ഇ​വ​ര്‍ ന​ല്‍​കി​യ ന​മ്പറി​ല്‍ ഇ​ങ്ങ​നെ ഒ​രു പേ​രു​കാ​രി ബാ​ര്‍ കൗ​ണ്‍​സി​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടി​ല്ലെ​ന്നു ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്ന​ത്. ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ചു വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ക്കു​ക​യും ലൈ​ബ്ര​റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ക​യും ചെ​യ്തി​രു​ന്നു.