കേരളത്തിലെ കര്‍ഷകന്റെ ആത്മഹത്യ; ഉത്തരവാദി സംസ്ഥാന സര്‍ക്കാരെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജേ

google news
Bs

chungath new advt

കണ്ണൂര്‍: അയ്യൻകുന്നില്‍ കര്‍ഷകൻ ജീവനൊടുക്കിയതിൻ്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജേ.സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവുമായി സഹകരിക്കുന്നില്ല.

നിരവധി കര്‍ഷകരുടെ പണം സഹകരണ സംഘങ്ങളിലുണ്ട്. കര്‍ഷകരെ സര്‍ക്കാര്‍ അടിയന്തരമായി സഹായിക്കണം. സംസ്ഥാനത്തെ കര്‍ഷകരും സഹകരണ സംഘങ്ങളും പ്രതിസന്ധിയിലാണ് എന്നും മന്ത്രി പറഞ്ഞു. 
കര്‍ഷകൻ ജീവനൊടുക്കിയത് മുഖ്യമന്ത്രിക്ക് നല്‍കാൻ സങ്കട ഹര്‍ജി തയ്യാറാക്കി വെച്ച ശേഷമാണ്. ദുരിതങ്ങള്‍ വിവരിച്ചാണ് നിവേദനം തയ്യാറാക്കിയിരുന്നത്. ജീവിതം വഴിമുട്ടിയെന്നും സഹായത്തിന് മുഖ്യമന്ത്രിയുടെ ഇടപെടല്‍ വേണമെന്നും നിവേദനം ഹര്‍ജിയിലുണ്ട്.
   
    
പേരാവൂരില്‍ നവകേരള സദസ്സിനെത്തുന്ന മുഖ്യമന്ത്രിക്ക് നല്‍കാനായിരുന്നു സങ്കട ഹര്‍ജി തയ്യാറാക്കിയത്. എന്നാല്‍, ഇത് കൊടുക്കുന്നതിനു മുൻപ് തന്നെ സുബ്രഹ്മണ്യൻ ആത്മഹത്യ ചെയ്തു.
സുബ്രഹ്മണ്യൻ ആത്മഹത്യ ചെയ്തത് വന്യമൃഗ ശല്യം മൂലം ജീവിതം വഴിമുട്ടിയതിനെ തുടര്‍ന്നെന്ന് കുടുംബം പറഞ്ഞിരുന്നു. ബുധനാഴ്ച ഉച്ചക്കാണ് പാലത്തുംകടവ്, മുടിക്കയം സ്വദേശി നടുവത്ത്  സുബ്രമണ്യൻ ആത്മഹത്യ ചെയ്തത്. ക്യാൻസര്‍ രോഗി ആയിരുന്ന സുബ്രമണ്യൻ പെൻഷൻ കൂടി മുടങ്ങിയതോടെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
 
 
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു