കോട്ടയത്ത് അച്ഛനെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തി

dead body
 

കോട്ടയം: വൈക്കത്ത് അച്ഛനെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം അയ്യരുകുളങ്ങരയില്‍ ജോര്‍ജ് ജോസഫ് (75), ഭിന്നശേഷിക്കാരിയായ മകള്‍ ജിന്‍സി (30) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
 
ജോ​ർ​ജ് ജോ​സ​ഫി​നെ വീ​ടി​നെ സ​മീ​പ​ത്തു​ള്ള തൊ​ഴു​ത്തി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ജി​ൻ​സി​യു​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ മു​റി​ക്കു​ള്ളി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.