അവിണിശ്ശേരിയിൽ മകൻ്റെ അടിയേറ്റ് അച്ഛൻ മരിച്ചു

c

തൃശൂർ: അവിണിശ്ശേരിയിൽ  മകൻ്റെ അടിയേറ്റ് അച്ഛൻ  മരിച്ചു. അവിണിശേരി  കറുത്തേടത്ത് രാമകൃഷണൻ ആണ് മരിച്ചത്.  ഭാര്യ തങ്കമണിക്കും ഗുരുതര പരിക്കേറ്റു. രാത്രി ഏഴോടെ അവിണിശ്ശേരിയിലെ വീട്ടിലാണ് സംഭവം. എളാങ്ക് ഉപയോഗിച്ച് ഇരുവരുടെയും പ്രദീപ് തലയ്ക്ക് അടിക്കുകയായിരുന്നു. 

പരിക്കേറ്റ് തളർന്ന ഇരുവരെയും ആദ്യം തൃശൂരിൽ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ദ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ രാമകൃഷ്ണൻ്റെ ജീവൻ രക്ഷിക്കാനായില്ല. പ്രതിയായ പ്രദീപ് സ്ഥിരം മദ്യപാനിയാണെന്ന് നാട്ടുകാർ പറയുന്നു.