കൊച്ചി: സമൂഹമാധ്യമങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്ത്രീകൾ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ടു വരുന്ന മാധ്യമങ്ങൾ തന്നെ അതിനെതിരെ പ്രവർത്തിച്ചാൽ എങ്ങനെയാണു ഉണ്ടാക്കുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെയൊരു വാർത്തയാണ് ലഭിച്ചിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ഓൺലൈൻ വാർത്താ ചാനൽ അവതാരകൻ അടക്കം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചാനൽ അവതാരകൻ സുദർശ് നമ്പൂതിരി, സീനിയർ സബ് എഡിറ്റർ സുമേഷ് മാർക്കോപോളോ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ കൊച്ചി പൊലീസിനു കൈമാറി. പീഡനക്കേസിലെ ഇരയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയും അപമാനിച്ചും വാർത്ത ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.
വനിതാ നേതാവിന്റെ വ്യാജ വിഡിയോ നിർമിക്കാൻ നിർബന്ധിച്ചെന്നും ഇതിന് സമ്മതിക്കാത്തതിന് മോശമായി പെരുമാറിയെന്നുമുള്ള യുവതിയുടെ പരാതിയിലാണ് ക്രൈം വാരിക എഡിറ്ററും മാനേജിങ് ഡയറക്ടറുമായ ടി പി നന്ദകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തുടർന്നാണ് യുവതിക്കെതിരേ ഓൺലൈൻ ചാനൽ വാർത്ത നൽകിയത്. ഇരയുടെ ചിത്രവും പേരും വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. യുവതിയുടെ മൊഴി പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കൊച്ചി ഇൻഫോപാർക്ക് പൊലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. ലൈംഗികാധിക്ഷേപം, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഐ ടി ആക്ട് പ്രകാരം സ്വകാര്യതയെ സംരക്ഷിക്കുന്ന വകുപ്പുകളും ചുമത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം