തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിൽ തീപിടിത്തം

e
 

തിരുവനന്തപുരം; തമ്പാനൂരില്‍ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ തീപിടിത്തം. ടെര്‍മിനലിന്‍റെ അ‌‌ഞ്ചാം നിലയിലുള്ള ആര്‍.ടി.ഒ ഓഫീസിലായിരുന്നു തീപിടിത്തമുണ്ടായത്. കൂട്ടിയിട്ടിരുന്ന ചവറുകള്‍ കത്തിച്ചതോടെ തീപടരുകയായിരുന്നു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. സംഭവത്തിൽ പരിക്കുകളോ വലിയ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.