ചരിത്ര പ്രസിദ്ധമായ മണ്ടയ്ക്കാട് ക്ഷേത്രത്തിൽ തീപിടുത്തം

temple

കുളച്ചൽ: ചരിത്ര പ്രസിദ്ധമായ മണ്ടയ്ക്കാട് ക്ഷേത്രത്തിൽ തീപിടുത്തം. രാവിലെ ഏഴ് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ശ്രീകോവിലിലെ വിളക്കുകളിൽ നിന്നോ കർപ്പൂഴാഴിയിൽ നിന്നോ തീ പടർന്നതാകാം എന്നാണ് പ്രാഥമിക നിഗമനം. ലോക്ക് ഡൗൺ  ആയതിനാൽ ഭക്തജനങ്ങൾ ക്ഷേത്രത്തിൽ ഇല്ലാതിരുന്നത് അപകടം ഒഴിവാക്കി.

ക്ഷേത്രത്തിൽ പതിവ് പൂജകൾ നടക്കുന്നതിനിടെയാണ് സംഭവം. തീപിടുത്തത്തിൽ ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തി നശിച്ചു. പ്രതിഷ്ടയ്ക്ക് കേടുപാടുകളില്ലെന്ന് അധികൃതർ പറയുന്നു. തക്കലയിൽ  നിന്നും കുളച്ചലിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.