×

കോഴിക്കോട് വെളിച്ചെണ്ണ മില്ലിൽ തീ പിടിത്തം: ലക്ഷങ്ങളുടെ നഷ്ടം

google news
Zn
കോഴിക്കോട്: കീഴരിയൂര്‍ പാലായിയില്‍ വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു. ഞായറാഴ്ച രാവിലെ 5 മണിയോടെയാണ് തീപിടിത്തമുണ്ടായത്. പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ എത്തുകയും 6.30ഓടെ തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
    
മൊബൈലില്‍ അശ്ലീലദൃശ്യം കാണിച്ച് കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി; അധ്യാപകനെതിരെ കേസ്
പാലായി സ്വദേശി സലാം ആണ് മില്ലുടമ. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് വിവരം. മില്ലിന് ഇന്‍ഷുറന്‍സ് ഉണ്ടോ എന്നതില്‍ വ്യക്തതയില്ല. തൊട്ടടുത്തുള്ള കീഴരിയൂര്‍ പഞ്ചായത്ത് ഓഫിസിലേക്ക് തീ പടരാതിരുന്നത് നാശനഷ്ടങ്ങളുടെ വ്യാപ്തി കുറച്ചു.