കോഴിക്കോട്ട് യന്ത്ര ഊഞ്ഞാലിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

fire force rescued man trapped in giant wheel
 

കോഴിക്കോട്: കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ യന്ത്ര ഊഞ്ഞാലില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി. ഓര്‍ക്കേട്ടേരി ചന്തയുടെ ഭാഗമായ യന്ത്ര ഊഞ്ഞാല്‍ അഴിക്കുന്നതിനിടെയായിരുന്നു അപകടം.
 
ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.യന്ത്ര ഊഞ്ഞാല്‍ അഴിക്കുന്നതിനിടെ കമ്പികള്‍ക്കിടയില്‍ ഷംസുവിന്റെ കാലുകള്‍ കുടുങ്ങുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാരെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വടകര ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് ഷംസുവിനെ രക്ഷപ്പെടുത്തിയത്.

തുടർന്ന് പ്രാഥമിക ചികില്‍സ നല്‍കി. ഓര്‍ക്കാട്ടേരിയിലെ ഉല്‍സവ പരിപാടിക്കെത്തിച്ചതായിരുന്നു യന്ത്ര ഊഞ്ഞാല്‍.