തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ പൂജ്യത്തില്‍. മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായാണ് പ്രതിദിന കൊവിഡ് കേസുകള്‍ പൂജ്യത്തിലെത്തുന്നത്. നിലവിൽ കേരളത്തിൽ 1033 ആക്റ്റീവ് കൊവിഡ് രോഗികൾ കൂടിയാണ് ഉള്ളത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം വെബ്സൈറ്റ് അനുസരിച്ച് ഏറ്റവും പുതിയ കണക്ക് പ്രകാരം കഴിഞ്ഞ ദിവസം കേരളത്തിൽ പുതുതായി ഒറ്റ കൊവിഡ് കേസുകൾ പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 2020 മെയ് 7ന് ശേഷം ആദ്യമായാണ് പുതുതായി ഒറ്റ കേസ് പോലും ഇല്ലാതെ പ്രതിദിന കോവിഡ് കേസ് പൂജ്യം ആകുന്നത് എന്ന് കൊവിഡ് ഡാറ്റ വിശകലന രംഗത്തുള്ളവർ പറയുന്നു.
ഈ മാസം ഒന്നാം തിയതി 12 പേര്‍ക്കും രണ്ടാം തിയതി മൂന്ന് പേര്‍ക്കും മൂന്നാം തിയതി ഏഴ് പേര്‍ക്കും നാലാം തിയതി ഒരാള്‍ക്കുമായിരുന്നു കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
രാജ്യത്ത് ഇപ്പോള്‍ ആകെ 50ല്‍ താഴെ കൊവിഡ് കേസുകള്‍ മാത്രമാണ് സ്ഥിരീകരിക്കുന്നത്. അഞ്ചാം തിയതി രാജ്യത്താകെ രേഖപ്പെടുത്തിയത് 45 പ്രതിദിന കൊവിഡ് കേസുകള്‍ മാത്രമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം