തിരുവനന്തപുരം: പതിനെട്ട് വയസിന് മുകളിലുള്ള 75 ശതമാനത്തിലധികം പേർക്ക് (2,15,27,035) ആദ്യ ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
18 വയസിന് മുകളിലുള്ള 27.74 ശതമാനം പേർക്ക് (79,60,935) രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം ഇത് യഥാക്രമം 60.81 ശതമാനവും 22.49 ശതമാനവുമാണ്. ഇതോടെ ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 2,94,87,970 പേർക്കാണ് വാക്സിൻ നൽകിയത്
ഈ മാസത്തിൽ തന്നെ 18 വയസിന് മുകളിലുള്ള മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന് കൂടുതൽ വാക്സിൻ ആവശ്യമാണ്. സംസ്ഥാനം വീണ്ടും വാക്സിൻ ക്ഷാമം നേരിടുകയാണ്. മിക്കവാറും ജില്ലകളിൽ വാക്സിൻ ക്ഷാമമുണ്ട്.
വാക്സിനേഷൻ സുഗമമായി നടത്താൻ കേന്ദ്രത്തോട് കൂടുതൽ വാക്സിൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments