മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: നാവിക പരിശീലന കേന്ദ്രത്തില്‍ വീണ്ടും പോ​ലീ​സ് പരിശോധന

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: നാവിക പരിശീലന കേന്ദ്രത്തില്‍ വീണ്ടും പോ​ലീ​സ് പരിശോധന
 

കൊ​ച്ചി: മ​ല്‍​സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് വെ​ടി​യേ​റ്റ സം​ഭ​വ​ത്തി​ല്‍ കൊ​ച്ചി നാ​വി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ വീ​ണ്ടും പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന. ഐ​എ​ൻ​എ​സ് ദ്രോ​ണാ​ചാ​ര്യ​യി​ലാ​ണ് പ​രി​ശോ​ധ​ന. ബാ​ലി​സ്റ്റി​ക് വി​ദ​ഗ്ധ​രും പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ണ്ട്. വെ​ടി​യു​ണ്ട​യു​ടെ ഉ​റ​വി​ടം സ്ഥി​രീ​ക​രി​ക്കാ​നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റത് നാവികസേനയുടെ തോക്കില്‍നിന്നാണെന്ന് പോലീസിന്റെ നിഗമനം. ബാലിസ്റ്റിക് പരിശോധനയ്ക്ക് ശേഷം ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകും. പരിശീലനത്തിന് ഉപയോഗിച്ച തോക്കുകള്‍ ഹാജരാക്കാനും പോലീസ് നാവികസേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നാവികസേനയുടെ ഷൂട്ടിങ് റേഞ്ചിന് അഭിമുഖമായിട്ടുള്ള സ്ഥലത്തുവെച്ചാണ് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്നാണ് പരിശീലനത്തിന് ഉപയോഗിച്ച അഞ്ച് തോക്കുകളും ഹാജരാക്കാന്‍ നാവികസേനയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തിങ്കളാഴ്ചയ്ക്കുള്ളില്‍ തോക്കുകള്‍ ഹാജരാക്കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. തുടര്‍ന്ന് ഈ തോക്കുകള്‍ തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബില്‍ അയച്ച് ടെസ്റ്റ് ഫയറിങ് നടത്തുമെന്നും പോലീസ് പറഞ്ഞു.

അ​തേ​സ​മ​യം വെ​ടി​യു​ണ്ട ത​ങ്ങ​ളു​ടേ​ത​ല്ലെ​ന്ന വാ​ദ​ത്തി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​ണ് നാ​വി​ക​സേ​ന.

ഐ​എ​ന്‍​എ​സ് ദ്രോ​ണാ​ചാ​ര്യ​യു​ടെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് ക​ര​യി​ല്‍​നി​ന്ന് ഒ​ന്ന​ര​കി​ലോ​മീ​റ്റ​ര്‍ മാ​റി​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ പോ​ലീ​സി​ന് ന​ല്‍ കി​യി​രി​ക്കു​ന്ന മൊ​ഴി. ഈ ​സ്ഥ​ല​ത്തും ക​ഴി​ഞ്ഞ ദി​വ​സം കോ​സ്റ്റ​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.
 
 
ബുധൻ രാവിലെ അൽ റഹ്‌മാൻ എന്ന ഇൻബോർഡ്‌ വള്ളത്തിൽ മീൻപിടിക്കാൻപോയ ആലപ്പുഴ അന്ധകാരനഴി മണിച്ചിറയിൽ സെബാസ്റ്റ്യനാണ്‌ (70) വെടിയേറ്റത്‌. വലതുചെവിയുടെ താഴെ കൊണ്ട വെടിയുണ്ട ചെവി തുളച്ച്‌ കഴുത്തിലും മുറിവേൽപ്പിച്ചിരുന്നു. നാവികസേന പരിശീലനകേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യയുടെ സമീപത്ത് വെച്ചായിരുന്നു സംഭവം. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ മത്സ്യബന്ധനത്തിന് ശേഷം മടങ്ങവേ സെബാസ്റ്റ്യൻ പൊടുന്നനെ ബോട്ടിനുള്ളിൽ വീഴുകയായിരുന്നു. ചെവിയിൽ നിന്ന് ചോരയൊലിക്കാൻ തുടങ്ങിയതോടെയാണ് വെടിയേറ്റതാവാം എന്ന നിഗമനത്തിലെത്തുന്നത്. സെബാസ്റ്റ്യനൊപ്പം മുപ്പതോളം മത്സ്യത്തൊഴിലാളികളും ബോട്ടിലുണ്ടായിരുന്നു.

അതെസമയം വെടിയേറ്റ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് നാവിക സേന അധികൃതര്‍ അറിയിച്ചു. വെടിയുണ്ട പരിശോധിച്ചതിന് ശേഷമാണ് നാവിക സേന വിശദീകരണം അറിയിച്ചത്. വെടിയേറ്റ സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി തീരദേശ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കോടതി നടപടികള്‍ പൂര്‍ത്തിയായ ശേഷം വെടിയുണ്ട ശാസ്ത്രീയ പരിശോധനക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു.