സം​സ്ഥാ​ന​ത്ത് അ​ഞ്ച് പേ​ർ​ക്ക് കൂ​ടി സി​ക്ക വൈറസ് സ്ഥി​രീ​ക​രി​ച്ചു

kn

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ​താ​യി അ​ഞ്ച് പേ​ർ​ക്ക് കൂ​ടി സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ആ​ല​പ്പു​ഴ എ​ൻ​ഐ​വി​യി​ലെ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്.ആനയറ സ്വദേശികളായ രണ്ടുപേര്‍ക്കും കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഒരാള്‍ക്ക് വീതവുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ആനയറ സ്വദേശിനി (35), ആനയറ സ്വദേശിനി (29), കുന്നുകുഴി സ്വദേശിനി (38), പട്ടം സ്വദേശി (33), കിഴക്കേക്കോട്ട സ്വദേശിനി (44) എന്നിവര്‍ക്കാണ് സിക്ക വൈറസ് ബാധിച്ചത്. അതേസമയം 16 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ സംസ്ഥാനത്ത് ആകെ 28 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.