അക്വേറിയം ദേഹത്തേക്ക് മറിഞ്ഞുവീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

88
കണ്ണൂർ : അക്വേറിയം ദേഹത്തേക്ക് മറിഞ്ഞുവീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. കണ്ണൂർ മാട്ടൂൽ കക്കാടലൻചാലിൽ  കെ അബ്ദുൾ കരീമിന്റേയും മൻസൂറയുടേയും മകൻ മാസിൻ ആണ് മരിച്ചത്.ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നത്. വീട്ടിലെ മേശയുടെ മുകളിലാണ് അക്വേറിയം വെച്ചിരുന്നത്. കുട്ടി അക്വേറിയത്തിൽ പിടിച്ച് വലിച്ചതോടെ ഇത് മാസിനിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ കുട്ടിയെ ഉടൻ കണ്ണൂർ മെഡിക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.