കൊച്ചി മെട്രോ റെയിൽ പാളത്തിൽ ഫ്ലക്സ് ബോർഡ് വീണു; ഗതാഗതം തടസ്സപ്പെട്ടു

kochi metro
 

കൊച്ചി: കൊച്ചി മെട്രോ റെയിൽ പാളത്തിൽ ഫ്ലക്സ് ബോർഡ് വീണു ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പാളത്തിന് പുറത്തു നിന്നുള്ള ഫ്ലെക്സ് ബോർഡ് ഭാ​ഗം റെയിലിലേക്ക് വീഴുകയായിരുന്നു. ഇതേ തുടർന്ന് പന്ത്രണ്ട് മിനിറ്റോളം പാതയിൽ ട്രെയിൻ ​ഗതാ​ഗതം തടസ്സപ്പെട്ടു. 

പിന്നീട് ഫ്ലെക്സിൻ്റെ ഭാ​ഗം ട്രാക്കിൽ നിന്നും നീക്കം ചെയ്ത ശേഷമാണ് ​ഗതാ​ഗതം പുനസ്ഥാപിച്ചത്.