തിരുവനന്തപുരം വിമാനത്താവളത്തിന്റെ റൺവേയിൽ അറ്റകുറ്റപ്പണി; രണ്ട് ദിവസത്തെ വിമാന സമയങ്ങളിൽ മാറ്റം

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേ അറ്റകുറ്റപ്പണികൾക്കായി ബുധൻ, വ്യാഴം ദിവസങ്ങളിൽ അടച്ചിടും. അടുത്ത രണ്ട് ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 4.30 വരെയാണ് വിമാനത്താവളത്തിന്റെ റൺവേ അടച്ചിടുക.
ഇതോടനുബന്ധിച്ച് വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചു. ബുധനും വ്യാഴവും 12.30 മുതൽ 4.30 വരെയുള്ള സർവീസുകൾ ആണ് പുനഃക്രമീകരിച്ചത്. യാത്രക്കാർ വിമാനക്കമ്പനികളെ ബന്ധപ്പെടണമെന്ന് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം റെയില്‍പാതകള്‍ ബലപ്പെടുത്തുന്നതിന്റെയും പുതുക്കാട്, തൃശൂര്‍ സ്റ്റേഷനുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ട്രെയില്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി റെയില്‍വേ. 25 മുതല്‍ 27 വരെയാണ് നിയന്ത്രണങ്ങള്‍.