കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവം, ഹോട്ടലുടമയടക്കം 2 പേര്‍ അറസ്റ്റില്‍

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവം, ഹോട്ടലുടമയടക്കം 2 പേര്‍ അറസ്റ്റില്‍
 

കോട്ടയം: കോട്ടയത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ രണ്ട് പേര്‍ കൂടി അറസ്റ്റിൽ. കോട്ടയം സംക്രാന്തിയിലുളള ഹോട്ടൽ പാർക്ക് മലപ്പുറം  കുഴിമന്തി ഹോട്ടല്‍ ഉടമകളിൽ ഒരാളായ നൗഷാദ് എം പി (47), ഹോട്ടൽ മാനേജർ അബ്ദൂൾ റയിസ് (21) എന്നിവരെയാണ്  ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.

കിളിരൂര്‍ സ്വദേശി രശ്മി (33) ആണ് മരിച്ചത്. സംക്രാന്തിയിലെ മലപ്പുറം മന്തി എന്ന ഹോട്ടലില്‍ നിന്ന് രശ്മി പാഴ്‌സല്‍ ഭക്ഷണം വാങ്ങിക്കഴിച്ചിരുന്നു. അല്‍ഫാം ആണ് ഇവര്‍ വാങ്ങി കഴിച്ചത്.
 
കോട്ടയം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം നഴ്‌സ് ആയിരുന്നു രശ്മി. ഭക്ഷ്യ വിഷബാധയെ തുടര്‍ന്നുള്ള ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഡിസംബര്‍ 31 മുതല്‍ ചികിത്സയിലായിരുന്നു.