കാട്ടുതീ; തൃശൂരില്‍ 100 ഏക്കറോളം വനഭൂമി കത്തി നശിച്ചു

forest fire
തൃശൂര്‍ : പാലക്കാടിന് പിന്നാലെ തൃശൂരിലും കാട്ടുതീ. തൃശൂര്‍ മരട്ടിച്ചാല്‍, മാന്ദാമംഗലം മേഖലയിലുണ്ടായ കാട്ടുതീയില്‍ 100 ഏക്കറോളം വനഭൂമി കത്തി നശിച്ചു. അതേസമയം, ചിമ്മിനി വനമേഖലയില്‍ നിന്നാണ് കാട്ടുതീ വ്യാപിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ഫയര്‍ ലൈന്‍ ഇട്ട് തീ കെടുത്താനുള്ള വനം വകുപ്പിന്റെ ശ്രമം തുടരുകയാണ്.