വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കരിപ്പൂർ പൊലീസ് സ്റ്റേഷന് ജപ്തി നോട്ടീസ് പതിച്ച് കാനറ ബാങ്ക്

മലപ്പുറം: വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കരിപ്പൂർ പൊലീസ് സ്റ്റേഷന് ജപ്തി നോട്ടീസ്. കെ.സി കോക്കനറ്റ് പ്രൊഡക്ഷൻ കമ്പനിയുടെ പേരിൽ 5 കോടി 69 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനലാണ് കനറാ ബാങ്ക് ജപ്തി നോട്ടീസ് പതിച്ചത്.
പൊലീസ് സ്റ്റേഷൻ ഉൾപെടുന്ന കെട്ടിടവും 17.5 സെന്റ് സ്ഥലവും ജപ്തി ചെയ്യുമെന്നാണ് നോട്ടീസിലുള്ളത്. 60 ദിവസത്തിനകം പണം അടച്ചില്ലെങ്കില്‍ സ്ഥലവും കെട്ടിടവും ജപ്തി ചെയ്യുമെന്നാണ് ബാങ്കിന്റെ നോട്ടീസ്.
കരിപ്പൂർ വിമാനത്താവളം ഉൾപ്പെടുന്ന തന്ത്ര പ്രധാന മേഖലയിലെ പൊലീസ് സ്റ്റേഷനാണ് ജപ്തി ഭീഷണി നേരിടുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം