അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി നാല് പേർ മരിച്ചു

s

കൊല്ലം: അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. സുനില്‍ ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്. അഴീക്കല്‍ ഹാര്‍ബറിന് ഒര് നോട്ടിക്കല്‍ മൈല്‍ അകലെ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. 

ഇന്ന് രാവിലെ കായംകുളം വലിയഴിക്കലിൽ നിന്നാണ് മത്സ്യ ബന്ധനത്തിനായി വള്ളം പോയത്. വള്ളം തിരയിൽ പെട്ട് മറിയുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. എന്നാൽ ഇതിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. 

രക്ഷപ്പെടുത്തിയവരിൽ 7 പേരേ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. 2 പേരെ ഓച്ചിറയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.