സ്വാതന്ത്ര്യസമര സേനാനി കെ.അയ്യപ്പന്‍ പിള്ള അന്തരിച്ചു

88
തി​രു​വ​ന​ന്ത​പു​രം: സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​യും ബി​ജെ​പി​യു​ടെ കേ​ര​ള​ത്തി​ലെ മു​തി​ർ​ന്ന നേ​താ​വു​മാ​യ കെ.​അ​യ്യ​പ്പ​ൻ​പി​ള്ള (107) അ​ന്ത​രി​ച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍വെച്ച് ഇന്ന്  രാവിലെ ആറേകാലോടെയാണ് അന്ത്യം. 

സ്റ്റേ​റ്റ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​ദ്യ​കാ​ല നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ്. ബി​ജെ​പി അ​ച്ച​ട​ക്ക സ​മി​തി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.സ്റ്റേ​റ്റ് കോ​ൺ​ഗ്ര​സ് നേ​താ​വാ​യി​രി​ക്കെ 1942ൽ ​തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ആ​ദ്യ​കൗ​ൺ​സി​ൽ അം​ഗ​മാ​യ അ​യ്യ​പ്പ​ൻ​പി​ള്ള പി​ന്നീ​ടാ​ണ് ബി​ജെ​പി​യി​ലെ​ത്തി​യ​ത്. ബി​ജെ​പി മു​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റാ​യ ഇ​ദ്ദേ​ഹം ബി​ജെ​പി​ക്കാ​യി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു.രാ​ജ്യ​ത്തെ ഏ​റ്റ​വും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നും രാ​ജ്യ​ത്തെ ബാ​ർ അ​സോ​സി​യേ​ഷ​നു​ക​ളി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന അം​ഗ​വു​മാ​ണ് അ​ദ്ദേ​ഹം. ശ്രീമൂലം പ്രജാസഭയിലെ അംഗമായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന ബാര്‍ കൗണ്‍സിലംഗം കൂടിയായിരുന്നു കെ.അയ്യപ്പന്‍ പിള്ള.