തൃപ്പൂണിത്തുറയില്‍ ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ചു; ഒരു മരണം

xfxg

 കൊച്ചി: തൃപ്പൂണിത്തുറയിൽ (Thrippunithura) കടയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു (one dead). പേട്ടയിലെ ഫർണിച്ചർ കടക്കാണ് (furniture store) തീപിടിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തീയണക്കാനുള്ള ശ്രമം അഗ്നിരക്ഷാ സേന തുടരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.പഴയ ഫര്‍ണ്ണിച്ചറുകള്‍ വില്‍ക്കുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. ഒരു വാഹനവും കത്തിനശിച്ചു.