തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; കുപ്രസിദ്ധ ഗുണ്ട ലുട്ടാപ്പി സതീഷിന് ഗുരുതര പരിക്ക്

kerala police jeep

 തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ഗുണ്ടാ ആക്രമണം. കുപ്രസിദ്ധ ഗുണ്ട ലുട്ടാപ്പി സതീഷിനെയാണ് ഒരു സംഘം വെട്ടി പരിക്കേല്‍പ്പിച്ചത്.

ഇന്നോവ കാറിലെത്തിയ സംഘമാണ് ശ്രീകണ്‌ഠേശ്വരം ഇരുമ്പ് പാലത്തിന് സമീപത്തുവെച്ച് ലുട്ടാപ്പി സതീഷിനെ വെട്ടി പരിക്കേല്‍പ്പിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.  ഗുരുതരമായി പരിക്കേറ്റ സതീഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, സതീഷിന്റെ മുന്‍ സുഹൃത്ത് സന്തോഷ് വേലായുധനും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.