10-ാം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ്; പിന്നാലെ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

google news
hang
 

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറയിന്‍കീഴ് ശ്രീ ശാരദവിലാസം സ്‌കൂളിലെ വിദ്യാര്‍ഥിനി രാഖിശ്രീ ആണ് മരിച്ചത്. 

ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ രാഖിശ്രീ ഫുള്‍ എ പ്ലസ് നേടിയിരുന്നു. പൊലീസ് സ്ഥലത്തെത്തി കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നു. എന്താണ് മരണ കാരണമെന്നത് വ്യക്തമല്ല.
 

പൊലീസ് സ്ഥലത്തെത്തി കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.

Tags