ഗോഡ്‌സെയുടെ പ്രസംഗം പൊലീസ് ഗ്രൂപ്പിലിട്ടു; എസ്‌ഐക്ക് സ്ഥലം മാറ്റം

police
 

തിരുവനന്തപുരം: ഗാന്ധി ഘാതകന്‍ നാഥുറാം വിനായ് ഗോഡ്‌സെയുടെ പ്രസംഗം പൊലീസ് ഗ്രൂപ്പിലിട്ട എസ്‌ഐയ്‌ക്കെതിരെ നടപടി. എസ്‌ഐയെ തൃശൂരിലേക്ക് സ്ഥലം മാറ്റി. പത്മനാഭസ്വാമി ക്ഷേത്രം സ്റ്റേഷനിലെ എസ്‌ഐ രാധാകൃഷ്ണനെയാണ് സ്ഥലം മാറ്റിയത്. അബദ്ധം പറ്റിയതാണ് എന്നാണ് എസ്‌ഐയുടെ വിശദീകരണം.

പത്മനാഭ സ്വാമി ക്ഷേത്രം പൊലീസുകാരുടെ  ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള ഗ്രൂപ്പിലാണ് ഗാന്ധി ഘാതകന്റെ പ്രസംഗത്തിന്റെ പരിഭാഷ ഷെയര്‍ ചെയ്തത്. ഇതിന് പിന്നാലെ, വകുപ്പുതല അന്വേഷണം നടത്തിയാണ് എസ്‌ഐ സ്ഥലം മാറ്റിയത്.