മൂവാറ്റുപുഴയിൽ പട്ടാപ്പകൽ വീട്ടമ്മയുടെ വായില്‍ തുണി തിരുകി, ശുചിമുറിയില്‍ പൂട്ടി: സ്വർണാഭരണങ്ങളും പണവും കവർന്നു

sa
 

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിൽ പട്ടാപ്പകൽ വീട്ടമ്മയെ ശുചിമുറിയിൽ പൂട്ടിയിട്ട് സ്വർണാഭരണങ്ങളും പണവും കവർന്നു. 20 പവന്‍ സ്വര്‍ണവും ഇരുപതിനായിരം രൂപയുമാണ് കവര്‍ന്നത്. രാവിലെ 11 മണിയോടെ കളരിക്കൽ മോഹനന്റെ വീട്ടിലാണ് മോഷണം നടന്നത്.


മോഹനന്റെ അകന്ന ബന്ധുവായ പത്മിനിയാണ് വീട്ടിലുണ്ടായിരുന്നത്. പത്മിനിയെ ബലംപ്രയോഗിച്ച് വായിൽ തുണി തിരുകി ശുചിമുറിയിലേക്ക് തള്ളിയിടുകയായിരുന്നു. അതിന് ശേഷമായിരുന്നു മോഷണം. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.