നയതന്ത്ര ചാനൽ വഴിയുള്ള സ്വര്‍ണക്കടത്ത്:മുഹമ്മദ് മന്‍സൂറിനെ മാപ്പുസാക്ഷിയാക്കുമെന്ന് എൻഐഎ

NIA
കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഒരു പ്രതിയെക്കൂടി മാപ്പുസാക്ഷിയാക്കാന്‍ എന്‍ഐഎ.ദുബായ്‍യിൽ നിന്നെത്തിച്ച് അറസ്റ്റ് ചെയ്ത തിരുവമ്പാടി സ്വദേശി മുഹമ്മദ് മന്‍സൂറിനെയാണ് മാപ്പുസാക്ഷിയാക്കുക. ഇതിനുള്ള അപേക്ഷ കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ചു. സ്വർണ്ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ അടക്കം അഞ്ച് പേരെ നേരത്തെ എൻഐഎ മാപ്പുസാക്ഷിയാക്കിയിരുന്നു.കേസിലെ പ്രധാന പ്രതികളിലൊരാളായ മുഹമ്മദ് ഷാഫിക്കൊപ്പം ഗൂഢാലോചനയിലും മന്‍സൂര്‍ പങ്കാളിയായിരുന്നു.സ്വർണ്ണക്കടത്ത് സംഘത്തിന്‍റെ വിദേശത്തെ ഇടപെടലുകളും നീക്കവും എങ്ങനെയായിരുന്നു എന്നും ആരൊക്കെയാണ് കേരളത്തിലെ കണ്ണികളെന്നുമെല്ലമുള്ള വിവരങ്ങൾ മൻസൂറിന് വ്യക്തമായറിയാമെന്നാണ് എൻഐഎ കണക്ക് കൂട്ടുന്നത്. മുഹമ്മദ് മന്‍സൂറിനെ മാപ്പ് സാക്ഷിയാക്കുന്നതിനുള്ള അപേക്ഷയിൽ ശനിയാഴ്ച കൊച്ചിയിലെ എന്‍ഐഎ കോടതി വാദം കേള്‍ക്കും.