×

കരിപ്പൂരില്‍ ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 25 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി

google news
Vd
മലപ്പുറം: ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ 25 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന സ്വർണ്ണം കരിപ്പൂർ വിമാനത്താവളത്തില്‍ പോലീസ് പിടികൂടി.ദുബായില്‍ നിന്നും കരിപ്പൂരില്‍ വന്നിറങ്ങിയ കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദ് അനസ് (23) എന്നയാളില്‍ നിന്നാണ് പോലീസ് 446 ഗ്രാം സ്വർണ്ണം കസ്റ്റഡിയിലെടുത്തത്.
chungath
ദുബായില്‍ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ അനസിനെക്കുറിച്ച്‌ രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ജില്ലാ പോലീസ് സ്ഥലത്തെത്തുകയും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തത്. അത്യാധുനിക സ്കാനിങ് സംവിധാനങ്ങളെ മറികടന്ന് വിമാനത്താവളത്തിന് പുറത്തെത്തിയ അനസിന്റെ ദേഹപരിശോധനയിലാണ് സ്വർണ്ണം കണ്ടെത്തിയത്.
   
അനസ് ധരിച്ചിരുന്ന ചെരിപ്പിനുള്ളിലെ സോളിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ കരിപ്പൂർ വിമാനത്താവളത്തിന് പുറത്തുവെച്ച്‌ പോലീസ് പിടികൂടുന്ന ഏഴാമത്തെ കേസാണിത്.
    
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു