"സ്വര്‍ണ പാന്റും ഷര്‍ട്ടും"; കരിപ്പൂരില്‍ ഒരു കോടിയുടെ സ്വര്‍ണം പിടികൂടി

karipur airport gold seizued

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പൂശിയ പാന്റും ഷര്‍ട്ടും ധരിച്ചെത്തിയ ആള്‍ പിടിയില്‍. വടകര സ്വദേശി മുഹമ്മദ് സഫ്‌വാന്‍ ആണ് പിടിയിലായത്. സ്വര്‍ണം കുഴമ്പ് രൂപത്തിലാക്കി വസ്ത്രത്തില്‍ തേച്ചു പിടിപ്പിച്ച നിലയിലായിരുന്നു. 

അതേസമയം, ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഒന്നേമുക്കാല്‍ കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. പാലക്കാട് സ്വദേശി മുഹമ്മദിന്റെ പക്കല്‍ നിന്നാണ് ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 85 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം കണ്ടെടുത്തത്.