മുഹറം അവധി ഈ മാസം ഒൻപതിന്; തിങ്കളാഴ്ച പ്രവർത്തി ദിവസം

muharam
 

തിരുവനന്തപുരം: മുഹറം അവധി തിങ്കളാഴ്ചയിൽ നിന്നും ചൊവ്വാഴ്‍യിലേക്ക് മാറ്റിയതായി സർക്കാർ അറിയിച്ചു. ഹിജ്‌റ കലണ്ടർ പ്രകാരം മുഹറം 10 ചൊവ്വാഴ്ച ആയതിനാലാണ് സർക്കാർ അവധി മാറ്റിയത്. ഇതുപ്രകാരം തിങ്കളാഴ്ച പ്രവർത്തി ദിവസമായിരിക്കും.  

മുസ്ലീം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി പുനര്‍നിശ്ചയിച്ചത്. നേരത്തെ അവധി ഓഗസ്റ്റ്‌ എട്ടിനായിരുന്നു. ഇതാണ് ഓഗസ്റ്റ്‌ ഒമ്പതിലേക്ക് മാറ്റിയത്. സ്കൂളുകൾക്ക് പുറമെ സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ പൊതുമേഖലാ ബാങ്കുകൾ തുടങ്ങിയവയ്ക്കും അന്നേ ദിവസം അവധിയായിരിക്കും. 

അതേസമയം, കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ 8 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ആഗസ്ത് 5) അവധി പ്രഖ്യാപിച്ചു.