ഉ​ഷ്ണ​ത​രം​ഗം; ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും വ്യാ​പാ​ര തെ​രു​വു​ക​ളി​ലും ത​ണ്ണീ​ർ​പ​ന്ത​ലു​ക​ളൊരുക്കി സർക്കാർ

Risk of heat wave and sunstroke in Kerala
 

തി​രു​വ​ന​ന്ത​പു​രം: ഉ​ഷ്ണ​ത​രം​ഗം, സൂ​ര്യാ​ഘാ​തം എ​ന്നി​വ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും വ്യാ​പാ​ര തെ​രു​വു​ക​ളി​ലും "ത​ണ്ണീ​ർ പ​ന്ത​ലു​ക​ൾ' ആ​രം​ഭി​ക്കു​ന്നു. ഇ​വ മെ​യ് മാ​സം വ​രെ നി​ല​നി​ർ​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശി​ച്ചു. സം​സ്ഥാ​ന​ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി യോ​ഗ​ത്തി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം.

ത​ണ്ണീ​ർ​പ്പ​ന്ത​ലു​ക​ളി​ൽ സം​ഭാ​രം, ത​ണു​ത്ത വെ​ള്ളം, ഓ​ആ​ർ​എ​സ് എ​ന്നി​വ ക​രു​ത​ണം. പൊ​തു ജ​ന​ങ്ങ​ൾ​ക്ക് "ത​ണ്ണീ​ർ പ​ന്ത​ലു​ക​ൾ' എ​വി​ടെ​യാ​ണെ​ന്ന അ​റി​യി​പ്പ് ന​ൽ​ക​ണം. ഇ​വ​യ്ക്കാ​യി പൊ​തു കെ​ട്ടി​ട​ങ്ങ​ൾ, സു​മ​ന​സ്‌​ക​ർ ന​ൽ​കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കാം.

ഇ​ത്ത​രം ത​ണ്ണീ​ർ പ​ന്ത​ലു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് ദു​ര​ന്ത പ്ര​തി​ക​ര​ണ നി​ധി​യി​ൽ നി​ന്നും പ​ഞ്ചാ​യ​ത്തി​ന് ര​ണ്ട് ല​ക്ഷം രൂ​പ, മു​നി​സി​പ്പാ​ലി​റ്റി മൂ​ന്ന് ല​ക്ഷം രൂ​പ, കോ​ർ​പ്പ​റേ​ഷ​ൻ അ​ഞ്ച് ല​ക്ഷം രൂ​പ വീ​തം അ​നു​വ​ദി​ക്കും. ചൂ​ട് കൂ​ടു​ത​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ത​ണു​പ്പ് ഉ​റ​പ്പാ​ക്കു​ന്ന പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്കാ​വു​ന്ന​താ​ണെ​ന്നും യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.