സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ യു​ട്യൂ​ബ് ചാ​ന​ൽ തു​ട​ങ്ങരുത്; സര്‍ക്കാര്‍ ഉത്തരവ്

youtube
 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ യു​ട്യൂ​ബ് ചാ​ന​ൽ തു​ട​ങ്ങാൻ പാടില്ലെന്ന് നി​ർ​ദേ​ശം. യു​ട്യൂ​ബ് ചാ​ന​ൽ തു​ടങ്ങുന്നതും വിഡി​യോ​ക​ൾ അ​പ്ലോ​ഡ് ചെ​യ്യുന്നതും സ​ബ്സ്ക്രൈ​ബേ​ഴ്സി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പണം സമ്പാദിക്കുന്നതും ച​ട്ട വി​രു​ദ്ധ​മാ​ണ്. യു​ട്യൂ​ബ് ചാ​ന​ൽ തു​ട​ങ്ങാ​ൻ അ​നു​മ​തി തേ​ടി ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​ര​ൻ ന​ൽ​കി​യ അ​പേ​ക്ഷ ത​ള്ളി​യാ​ണ് സ​ർ​ക്കാ​ർ പൊ​തു ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

കേ​ര​ള സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ 1960ലെ ​പെ​രു​മാ​റ്റ​ച്ച​ട്ടപ്രകാരം ശമ്പളത്തിന് പുറമേ  മ​റ്റു വ​രു​മാ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കാ​ൻ പാ​ടി​ല്ല. ‌‌ഇ​ൻറ​ർ​നെ​റ്റിലും മറ്റ് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാറ്റ്ഫോമുകളിലും വിഡി​യോ​യോ ലേ​ഖ​ന​മോ പോ​സ്റ്റ് ചെ​യ്യു​ന്ന​ത് വ്യ​ക്തി​ഗ​ത പ്ര​വ​ർ​ത്ത​ന​മാ​യും ക്രി​യാ​ത്മ​ക സ്വാ​ത​ന്ത്ര്യ​മാ​യും ക​ണ​ക്കാ​ക്കാ​മെ​ങ്കി​ലും യുട്യൂ​ബ് ചാ​ന​ൽ തു​ട​ങ്ങു​ന്ന​തും വി​ഡി​യോ​ക​ൾ അ​പ്ലോ​ഡ് ചെ​യ്യു​ന്ന​തും വ​രു​മാ​നം ല​ഭി​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ്. അതിനാൽ ചാ​ന​ൽ തു​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കാ​ൻ ക​ഴി​യി​ല്ലെന്ന് ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉത്തരവിൽ വ്യക്തമാക്കി.
 
അതേസമയം സംസ്ഥാനത്ത് ഒട്ടേറെ ഉദ്യോഗസ്ഥരാണ് നിലവില്‍ യൂട്യൂബ് ചാനല്‍ നടത്തി അധികവരുമാനം കണ്ടെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത് വ്യക്തിഗത പ്രവര്‍ത്തനവും ക്രിയാത്മക സ്വാതന്ത്ര്യവുമായി കണക്കാക്കാമെങ്കിലും യൂട്യൂബ് ചാനല്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ ഈ മാസം ആദ്യം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. സബ്‍സ്ക്രൈബേഴ്സ് കൂടിയാല്‍ സാമ്പത്തിക നേട്ടമുണ്ടാവുമെന്നും ഇത് 1960 ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കുമെന്നും ഉത്തരവില്‍ പറയുന്നു.  

കൃഷി വകുപ്പില്‍ ഉള്‍പ്പടെ ഉയര്‍ന്ന ഒട്ടേറെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ യൂട്യൂബ് ചാനല്‍ വഴി നിലവില്‍ അധികവരുമാനം ഉണ്ടാക്കുന്നുണ്ട്. സ്വതന്ത്രമായ പേരിട്ട്, കുടുംബാംഗങ്ങളുടെ പേരില്‍ ചാനല്‍ തുടങ്ങിയവരാണ് അധികവരുമാനക്കാരില്‍ ഏറെയും. ഇത്തരക്കാരെ നിയന്ത്രിക്കുക പുതിയ ഉത്തരവ് വഴി പ്രയാസകരവുമാണ്. മാത്രവുമല്ല, പണം സ്വീകരിക്കാതെ സാമൂഹ്യപ്രതിബന്ധതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന വിശദീകരണം നല്‍കുന്നവരുമുണ്ട്.