ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ടി​ല്ല; കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടനാ ബിൽ നാളെ നിയമസഭയിലെത്തില്ല

arif
 

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവതരണാനുമതി നൽകാത്തതിനാൽ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടനാ ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കില്ല. താൽക്കാലിക സിൻഡിക്കേറ്റ് രൂപീകരിക്കാനുള്ള ബിൽ നാളേക്ക്  ലിസ്ററ് ചെയ്തിരുന്നുവെങ്കിലും ഗവർണറുടെ അനുമതി ലഭിക്കാതിരുന്നതിനാൽ മാറ്റി വെക്കുകയായിരുന്നു. 

അ​ധി​ക സാ​ന്പ​ത്തി​ക ബാ​ധ്യ​ത വ​രു​ന്ന ബി​ല്ലി​ന് ഗ​വ​ർ​ണ​ർ അ​വ​ത​ര​ണാ​നു​മ​തി ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് ബി​ൽ നി​യ​മ​സ​ഭ​യു​ടെ ഷെ​ഡ്യൂ​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്.

സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റും സി​ൻ​ഡി​ക്കേ​റ്റും കാ​ലാ​വ​ധി അ​വ​സാ​നി​ച്ച് പി​രി​ച്ചു​വി​ട്ടാ​ൽ, താ​ൽ​ക്കാ​ലി​ക ഭ​ര​ണ സ​മി​തി രൂ​പീ​ക​രി​ക്കാ​നു​ള്ള ഗ​വ​ർ​ണ​ർക്കാണ്. ഈ അ​ധി​കാ​രം എ​ടു​ത്തു ക​ള​യു​ന്ന​താ​ണ് ബി​ൽ. ഭേ​ദ​ഗ​തി പ്ര​കാ​രം താ​ൽ​ക്കാ​ലി​ക ഭ​ര​ണ​സ​മി​തി രൂ​പീ​ക​രി​ക്കാ​നു​ള്ള അ​ധി​കാ​രം സ​ർ​ക്കാ​രി​ൽ നി​ക്ഷി​പ്ത​മാ​കും.

ബി​ല്ലി​ന്‍റെ ക​ര​ട് ക​ഴി​ഞ്ഞ ദി​വ​സം നി​യ​മ​സ​ഭ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. അ​ധി​ക സാ​ന്പ​ത്തി​ക ബാ​ധ്യ​ത വ​രു​ന്ന ബി​ല്ലാ​യ​തി​നാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു മു​ൻ​പ് ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്.

അംഗങ്ങളെ നോമിനേറ്റ് ചെയ്യാനുളള ബിൽ  പ്രതിപക്ഷത്തെ ഒഴിവാക്കാുള്ള സർക്കാർ ശ്രമമെന്ന ആരോപണം ഉയർന്നിരുന്നു.