'ഇനി ഏറ്റെടുക്കുന്നത് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം'; സർക്കാറിനെതിരെ വീണ്ടും ഗവർണർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ പുതിയ പോരാട്ടത്തിനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇനി താൻ ഏറ്റെടുക്കുന്ന വിഷയം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം എന്ന് ഗവർണർ വ്യക്തമാക്കി.
മൈനസ് 40 ഡിഗ്രിയില്‍ ജോലി ചെയ്യുന്ന സൈനികര്‍ക്കു പോലും പെന്ഷന് 10 വര്‍ഷം കഴിഞ്ഞാണ് നല്‍കുന്നത്. ഇവിടെ രണ്ടുവര്‍ഷം കഴിഞ്ഞവര്‍ രാജിവച്ച് പാര്‍ട്ടിയെ സേവിക്കുന്നു.
ദേശീയതലത്തിൽ അടക്കം വിഷയം ശക്തമായി ഉയർത്തും. കോടതിയിൽ എത്തിയാൽ ഇതിലും നടപടി ഉണ്ടാകുമെന്നുറപ്പാണ്. വിഷയം അഭിഭാഷകരുമായി ചര്‍ച്ച ചെയ്തെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
പ്രിയ വർഗീസിനെതിരായ ഹൈക്കോടതി വിധി അത്ഭുതപ്പെടുത്തിയില്ല. മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. സർവകലാശാലയിലെ ബാനർ വിഷയത്തിൽ എസ്എഫ്ഐ വിദ്യാർത്ഥികൾക്കെതിരെ നടപടി വേണ്ടെന്ന് നിർദേശിച്ചു. അവർ കുട്ടികളാണ്, പഠിച്ചതെ പാടൂ എന്ന് ഗവർണർ വ്യകത്മാക്കി.
അതിനിടെ നിയമന വിവാദങ്ങൾ പരിശോധിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും തീരുമാനിച്ചു. നിയമന വിവാദം തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി കത്ത് വിവാദവും സര്‍വകലാശാല നിയമനങ്ങളും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു. നഗരസഭാ കത്ത് വിവാദത്തില്‍ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയാണുള്ളത്. നിയമനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഗൗരവമായി പരിശോധിക്കും എന്നാല്‍ വിവാദങ്ങള്‍ തണുത്ത ശേഷമാകും പാര്‍ട്ടി പരിശോധന. വിവാദങ്ങള്‍ക്കിടയാക്കിയ സാഹചര്യങ്ങള്‍ വിശദമായി പരിശോധിക്കാനാണ് തീരുമാനമെന്നും ഗവർണർ പറഞ്ഞു.