×

പ്രതിഷേധങ്ങൾക്കിടയിൽ ഗവർണർ ഇന്നു പൊന്നാനിയിലെത്തും: ബാനറുകളുമായി എസ്.എഫ്.ഐ

google news
Sn

മലപ്പുറം: എസ്എഫ്ഐ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് മലപ്പുറത്തെത്തും. അന്തരിച്ച മുൻ എംഎൽഎയും, കോൺഗ്രസ് നേതാവുമായിരുന്ന പിടി മോഹനകൃഷ്ണൻ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം മലപ്പുറത്തെത്തുന്നത്.

 

ഗവർണർക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി എരമംഗലത്ത് എസ്എഫ്ഐ പ്രതിഷേധ ബാനറുകൾ സ്ഥാപിച്ചിട്ടുണ്ട്. മിസ്റ്റർ ചാൻസിലർ യു ആർ നോട്ട് വെൽക്കം ഹിയർ എന്ന് എഴുതിയ ബാനറുകളാണ് സ്ഥാപിച്ചിട്ടുള്ളത്. കോൺഗ്രസ് നേതാവ് വി.എം സുധീരൻ അധ്യക്ഷനാകുന്ന പരിപാടിയിൽ രമേശ് ചെന്നിത്തലയാണ് മുഖ്യാതിഥി. കോൺഗ്രസിന്‍റെ പരിപാടിയിൽ ഗവർണറെ ക്ഷണിച്ചതിൽ യൂത്ത് കോൺഗ്രസ് പരസ്യ പ്രതിഷേധം അറിയിച്ചിരുന്നു.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു