×

ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധം: സീതാറാം യെച്ചൂരി

google news
Sb
തിരുവനന്തപുരം: ഗവർണറുടെ നടപടി ജനാധിപത്യവിരുദ്ധമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാൻ തലസ്ഥാനത്തെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വീണാ വിജയനുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ പ്രതികരിക്കാനില്ല. അത് കേരളത്തിലെ കാര്യമാണ്. സംസ്ഥാന പാർട്ടി നേതൃത്വം അതുമായി ബന്ധപ്പെട്ട് അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതില്‍ കൂടുതല്‍ പറയാനില്ല.     
ഇൻഡ്യ മുന്നണിയിലെ ഭിന്നത സംബന്ധിച്ച ചോദ്യങ്ങളോട് മാധ്യമങ്ങള്‍ പറയുന്നതും യാഥാർഥ്യവും രണ്ടും രണ്ടാണെന്നായിരുന്നു പ്രതികരണം. സംസ്ഥാന അടിസ്ഥാനത്തിലെ സീറ്റ് വിഭജന ചർച്ചകള്‍ പുരോഗമിക്കുകയാണ്. വലിയ പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
 
 അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു