കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പള വിതരണത്തിനായി ഫണ്ട് അനുവദിച്ചു.കെ എസ് ആര്‍ടിസി പ്രതിമാസ ധനസഹായമായി 30 കോടി രൂപയാണ് ഇത്തവണ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
ഇതോടെ, സെപ്റ്റംബര്‍ മാസത്തെ ശമ്പളത്തിൻ്റെ ആദ്യ ഗഡു വിതരണം ചെയ്യാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം. സര്‍ക്കാര്‍ ധനസഹായം നാളെയോടെ കെഎസ്‌ആര്‍ടിസിയുടെ അക്കൗണ്ടിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
read more……സിക്കിമില്‍ മേഘ വിസ്ഫോടനം: പ്രളയത്തിൽ 23 സൈനികരെ കാണാതായി
ജീവനക്കാര്‍ക്കുള്ള ആദ്യ ഗഡു ശമ്പളം വിതരണം ചെയ്യാന്‍ 38.5 കോടി രൂപയാണ് ആവശ്യം. ഇതില്‍ 8.5 കോടി രൂപ കെഎസ്‌ആര്‍ടിസി സമാഹരിക്കുന്നതാണ്. മുന്‍ മാസങ്ങളില്‍ ശമ്പളം കൊടുക്കാനായി എടുത്ത 50 കോടി രൂപയുടെ ബാങ്ക് ഓവര്‍ ഡ്രാഫ്റ്റില്‍ 3 കോടി രൂപ ഇതിനോടകം തിരിച്ചടച്ചിട്ടുണ്ട്. ഇവ പിന്‍വലിച്ചതിനു ശേഷം ശമ്പളം നൽകാനാണ് സാധ്യത. ഈ മാസം അഞ്ചാം തീയതിക്കുള്ളില്‍ തന്നെ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യാനുള്ള നീക്കത്തിലാണ് മാനേജ്‌മെന്റ്. സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ജീവനക്കാര്‍ക്കുള്ള ശമ്പളം രണ്ട് ഗഡുക്കളായാണ് വിതരണം ചെയ്യുന്നത്.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fwww.news60.in%2Fvideos%2F1953434788359932%2F&show_text=true&width=560&t=0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം